തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളോ രാഷ്ട്രീയ വിവേചനമോ നടത്തിയിട്ടില്ല. നിയമങ്ങളനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്. ജയിലിലെ തടവുകാര്‍ക്ക് അവധിയും അടിയന്തര അവധിയും നല്‍കുന്നത് സാധാരണമാണെന്നും പിണറായി പറഞ്ഞു.നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന

Leave a Reply

Your email address will not be published. Required fields are marked *