രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകരില്‍ നിന്നും സൈബർ ആക്രമണം നേരിടുന്നതില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആർവി സ്നേഹ.
യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ്‌ആപ്പ് ഗ്രൂപ്പിലെ സ്നേഹയുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പെണ്ണ് പിടിയനല്ല സംസ്ഥാന പ്രസിഡണ്ട് എന്ന് ബോധ്യപ്പെടുത്തണം എന്ന് സ്നേഹ പറഞ്ഞിരുന്നു. ഈ സന്ദേശം താൻ തന്നെയാണ് മാധ്യമങ്ങള്‍ക്ക് ചോർത്തിക്കൊടുത്തത് എന്ന ആരോപണം സ്നേഹ നിഷേധിച്ചു.
താനാണ് അത് ചോർത്തിയത് എന്ന് തെളിയിച്ചാല്‍ പാർട്ടിയില്‍ നിന്ന് പുറത്ത് പോകാൻ തയ്യാറാണ് എന്ന് സ്നേഹ വ്യക്തമാക്കി

