എ.ഐ ജനറേറ്റഡ് പ്രതീകാത്മക ചിത്രം
ലോക്കപ്പില്‍ പ്രതികളുള്ളപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഉറങ്ങിയ മൂന്ന് സിപിഒമാര്‍ക്ക് സ്ഥലംമാറ്റം. കണ്ണൂര്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ കെ പ്രശാന്ത്, വി.സി മുസമ്മില്‍, വി. നിതിന്‍ എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂന്ന് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയത്.
ഡിവൈഎസ്പി തന്നെയാണ് ഉദ്യോഗസ്ഥരുടെ ഉറക്കം കൈയ്യോടെ പിടിച്ചത്. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 17ന് രാത്രി 2 മണിക്ക് മിന്നല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡിവൈഎസ്പി മൂന്നുപേരെയും പിടിച്ചത്. ആലക്കോട്, തളിപ്പറമ്പ്, കുടിയാന്മല സ്റ്റേഷനുകളിലേക്കാണ് മൂവരെയും പിന്നീട് സ്ഥലംമാറ്റിയത്.
Three Civil Police Officers (CPOs) have been transferred after they were found sleeping inside the police station while accused individuals were in the lock-up. The officers — K. Prashanth, V.C. Musammil, and V. Nithin of Payyannur Police Station in Kannur — were shifted to three different stations following a report submitted by the Thaliparamba DySP.

