
കോഴിക്കോട് : പന്തീരാങ്കാവിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചാക്കിൽ കുഴിച്ചിട്ട നിലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിനു സമീപമാണ് സംഭവം. പറമ്പിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണതോടെയാണ് ചാക്കിനുളളിൽ സൂക്ഷിച്ച നിലയിൽ ഐഡി കാർഡുകൾ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പന്തീരാങ്കാവ് പൊലീസിലും വില്ലേജ് ഓഫിസിലും വിവരം അറിയിച്ചു.
പരിശോധനയിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ എണ്ണി തിട്ടപ്പെടുത്തി. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വോട്ടർമാരുടെ 2015 വരെ ഉപയോഗത്തിൽ ഉണ്ടായിരുന്ന ഐഡി കാർഡുകളാണ് ഇവയെന്നു സ്ഥിരീകരിച്ചു. ഒളവണ്ണയിൽ ബിഎൽഒമാരായി പ്രവർത്തിച്ചവർ ആരെങ്കിലുമാകാം ഇത് ഉപേക്ഷിച്ചതെന്നാണ് നിഗമനം. പുതിയ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്തപ്പോൾ തിരിച്ചെടുത്തവയാകാം ഇതെന്നാണ് സൂചന
എണ്ണിത്തിട്ടപ്പെടുത്തിയ ഐഡി കാർഡുകൾ ജില്ലാ ഭരണകൂടത്തിനു കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫിസർ അറിയിച്ചു. പുതിയ കാർഡുകൾ നൽകിയപ്പോൾ വോട്ടർമാരിൽ നിന്ന് കൈപ്പറ്റിയ പഴയ തിരിച്ചറിയൽ കാർഡുകൾ യഥാക്രമം നശിപ്പിക്കാത്തതാണെന്നാണ് പ്രാഥമിക നിഗമനം.
Also Read | മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തു











കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60 കാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്
മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.