വിവരമില്ലാത്തവനെ പിടിച്ച് വ്യാപാര ഉപദേഷ്ടാവാക്കിയത് ട്രംപിന്റെ തെറ്റ്. ലോകത്തില്‍ വെച്ച് പരമാബദ്ധമാണ് പീറ്റര്‍ നവാരോ തിങ്കളാഴ്ച പറഞ്ഞത്. റഷ്യന്‍ എണ്ണ വിറ്റ് ബ്രാഹ്മണര്‍ ഇന്ത്യയില്‍ ലാഭം കൊയ്യുകയാണെന്നും ഇന്ത്യക്കാര്‍ ഈ അനീതിയെ ചോദ്യം ചെയ്യണമെന്നുമാണ് പീറ്റര്‍ നവാരോ പറഞ്ഞത്.
ഇതിനെതിരെ മറുപടി പറഞ്ഞത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളാണ്. ആയിരക്കണക്കിന് പോസ്റ്റുകളാണ് ട്രംപിനെതിരെ പ്രത്യക്ഷപ്പെട്ടത്. പീറ്റര്‍ നവാരോ പറഞ്ഞത് ശുദ്ധ അംസബന്ധമാണെന്നെന്നും സമൂഹമാധ്യമങ്ങള്‍ പറയുന്നു.
അതേ സമയം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പീറ്റര്‍ നവാരോയെ വിമര്‍ശിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയരുതെന്ന താക്കീതാണ് പവന്‍ ഖേര നല്‍കുന്നത്.
ഇതോടെ പീറ്റര്‍ നവാരോയെക്കുറിച്ച് പണ്ട് ഇലോണ്‍ മസ്ക് ഉപയോഗിച്ച പ്രയോഗവും വൈറലായി. “ഇയാള്‍ ഒരു പമ്പരവീഡ്ഡിയാണ്. ഒരു കല്ല് നിറച്ച ചാക്കിനേക്കാള്‍ വിഡ്ഡി” എന്നാണ് ഇലോണ്‍ മസ്ക് നവാരോയെക്കുറിച്ച് പറഞ്ഞത്.

