ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്  ഖത്തർ തലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്തി. ഇന്ന് ദോഹയിൽ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകൾ. ഇത് ഹമാസിനുള്ള തിരിച്ചടിയാണെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് മുന്നോടിയായി യു.എസിനെ മുൻകൂട്ടി അറിയിച്ചെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

ഈ ആക്രമണത്തെ ഭീരുത്വം നിറഞ്ഞ നടപടിയെന്ന് വിശേഷിപ്പിച്ച് ഖത്തർ രംഗത്തെത്തി. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കള്‍ ഖത്തര്‍ തലസ്ഥാനം ഉപയോഗിച്ചുവരുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *