എബി ഇനി ഗ്രേസിന്റെ ജീവിതസംഗീതം: ആളും ആരവവും ഇല്ലാതെ വിവാഹം

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടേതും പ്രണയ വിവാഹമാണ്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം നടന്നത്.

ഗ്രേസ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. ‘ശബ്ദമില്ല, വെളിച്ചമില്ല, തിരക്കില്ല. ഒടുവിൽ ഞങ്ങൾ അതു സഫലമാക്കി’ എന്നാണ് ഗ്രേസ് കുറിച്ചത്.

സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, മാളവിക മേനോൻ, രജിഷ വിജയൻ, സ്രിന്റ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിൻസി, സാനിയ ഇയ്യപ്പൻ, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീൻ, അപർണ ദാസ്, ശ്യാം മോഹൻ തുടങ്ങി സിനിമാരംഗത്തു നിന്നു നിരവധിയാളുകൾ ഗ്രേസിനു ആശംസകൾ നേരുന്നുണ്ട് പോസ്റ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *