താമരശ്ശേരിയിൽ  എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫിസറെ ആക്രമിച്ചു

താമരശ്ശേരി: സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി എക്സൈസ് പിടിയിലായി. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറയാണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫിസറെ ആക്രമിച്ച് പരുക്കേൽപ്പിച്ചു.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

ചൊവ്വാഴ്ച താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ സജിന്റെയും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡിന്റെയും നേതൃത്വത്തിൽ കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വാണിജ്യ അളവിൽ ലഹരിമരുന്ന് കൈവശം വച്ചതിനാണ് കേസെടുത്തിരിക്കുന്നത്.നിരവധി ലഹരിക്കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ സാക്കിറ.

Also Read | വിദേശത്തുവെച്ച് യുവതിയെ ക്രൂരമായി മർദിച്ചുവെന്ന പരാതി, ലുക്ക് ഔട്ട് നോട്ടീസ്; ഭർത്താവ് നന്ദു വിമാനത്താവളത്തിൽവെച്ച് അറസ്റ്റിൽ

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *