കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന എം.കെ.മുനീർ എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും ആരോഗ്യാവസ്ഥ വിദഗ്ധരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു. കൊടുവള്ളി മണ്ഡലത്തിൽ പരിപാടികളിൽ പങ്കെടുത്തതിനു പിന്നാലെയാണ് മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

