ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ജന്മദിനാഘോഷം

വത്തിക്കാൻസിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായി ചുമതലയേറ്റെടുത്തതിനുശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയ്ക്കുള്ള പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യു എസ് അംബാസിഡർ ബ്രയാൻ ബെർച്ച് എത്തി. പീത്‌സ പ്രിയനായ ലിയോ മാർപാപ്പയ്ക്ക് വത്തിക്കാനിലെ ജീവനക്കാർ കഴിഞ്ഞ ദിവസം വലിയൊരു പീത്‌സ ജന്മദിനോപഹാരമായി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *