ശ്രീകൃഷ്ണ ജയന്തി: ഗുരുവായൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം

തൃശൂർ: ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ  ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ട‌മിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10 മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പാവറട്ടി ഭാഗത്തുനിന്നും വരുന്ന നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഗുര്യവായൂർ വഴി പ്രവേശിക്കാതെ പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്ക് പോകണം.

കുന്നംകുളം ഭാഗത്തുനിന്നും ഗത്യവായൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൂൽപ്പുറത്ത് നിന്ന് പൊലീസ് സ്റ്റേഷൻ റോഡ് വഴി പ്രവേശിച്ച് മാവിൻചുവട് വഴി

ഔട്ടർ റിങ്ങ് / ഇന്നർ റിങ്ങ് റോഡുകൾ എല്ലാ വാഹനങ്ങൾക്കും വണ്‍ വേ ആയിരിക്കും. (തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മഞ്ജുളാൽ എത്തി ഇടത്തോട്ട് തിരിഞ്ഞ ക്ലോക്ക് വൈസ് ആയി സഞ്ചരിക്കണം. ഇന്നർ റിങ്ങ് റോഡിൽ വൺവേ ആന്‍റി ക്ലോക്ക് വൈസ് ആയിരിക്കും)

പാർക്കിംഗ് കേന്ദ്രങ്ങൾ

പ്രധാനപ്പെട്ട പാർക്കിംഗ് കേന്ദ്രങ്ങൾ ഔട്ടർ റിംഗിലാണ്, അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അതിന് ശേഷം ഇന്നർ റിംഗ് പാർക്കിംഗ് കേന്ദ്രങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് നിർദേശം നൽകി.

തൃശൂർ നഗരത്തിൽ ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്വരാജ് റൌണ്ടിലും തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. 3 മണി മുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. ഘോഷയാത്ര തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിലല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *