രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. പവൻ ചരിത്രത്തിലാദ്യമായി 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം.
∙ പവന് ഇന്ന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേർന്നാൽ 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 11,105 രൂപയും.
∙ ഈമാസം ഇതുവരെ മാത്രം കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്.

