
തിരുവനന്തപുരം: ഇന്നലത്തെ വൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയിലെത്തി. പവന് ഇന്ന് 400 രൂപ കുറഞ്ഞ് 93,760 രൂപയിലെത്തി. ഇന്നലെ മാത്രം കേരളത്തിൽ രണ്ട് തവണയാണ് സ്വർണവില കൂടിയത്. രാവിലെയും ഉച്ചയ്‌ക്കുമായി ഗ്രാമിന് 330 രൂപയും പവന് 2640 രൂപയും ഉയർന്ന് ഗ്രാം വില 11,770 രൂപയിലും പവൻ വില 94,160 രൂപയിലും എത്തിയിരുന്നു.
കഴിഞ്ഞ ആഴ്‌ച സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന സൂചനകളും അന്താരാഷ്‌ട്ര വിപണിയിലെ വിലയിടിവുമാണ് ഇതിന് കാരണമായത്. നവംബർ ആദ്യവാരം പവന് 1,07,080 വരെ ഉയർന്ന സ്വർണവില കഴിഞ്ഞ ആഴ്‌ചയോടെ 91,360 എന്ന വിലയിലേക്ക് താഴ്‌ന്നിരുന്നു.
അതേസമയം, എഐ/ടെക് കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുന്നതാണ് ഇപ്പോൾ സ്വർണത്തിന് ഗുണകരമാകുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ രൂപ നേരിട്ട നേരിയ തളർച്ചയും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ കുതിപ്പ് താൽക്കാലികം മാത്രമാണെന്നും വില ഇനിയും താഴേക്ക് പോകുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡിസംബറിൽ യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് ഉയർത്തും. ഇതോടെ വീണ്ടും സ്വർണവില കുറയുമെന്നാണ് നിഗമനം.
Also Read | കേരളത്തിന്റെ റേഷന്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കില്ലെന്നു കേന്ദ്രം










ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്
മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
മാണ്ഡ്യയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
നാല് വർഷം നീണ്ട അടുപ്പം, ഒടുവിൽ ക്രൂരത; ബെംഗളൂരുവിലെ ലോഡ്ജിൽ ഗോകുൽ നടത്തിയത് അരുംകൊല
മോദിക്ക് കൈ കൊടുക്കാന്‍ സ്റ്റാലിന്; ഡീലിമിറ്റേഷന്‍ ബില്ലിനെ ഡിഎംകെ പിന്തുണയ്ക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.