തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അടിയന്തര യോഗം വിളിച്ചു. ബുധനാഴ്ച 11നാണ് യോഗം.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി. മഴയെ തുടര്‍ന്ന് പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള ഡാമുകളെല്ലാം തുറന്നിരിക്കുകയാണ്. ഇത് എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ വര്‍ഷത്തെ അത്തച്ചമയ ഘോഷയാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്.
