തീവ്ര ഇസ്ലാമിക സംഘടനകളുടെ പിൻബലത്തിൽ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം; ലേയിൽ ബിജെപി ഓഫീസിന് തീയിട്ടു

ജമ്മു: ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം. തീവ്ര ഇസ്ലാമിക സംഘടനകളുടെ പിൻബലത്തിലാണ് പക്ഷോഭം. അക്രമികൾ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടു. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ടാണ് സംഘർഷം.

പ്രതിഷേധക്കാർ സിആർപിഎഫ് വാഹനത്തിന് തീയിട്ടു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ ഏതാനും യുവാക്കൾ ലേയിലെ ബിജെപി ഓഫീസിന് തീയിടുകയായിരുന്നു.

പ്രക്ഷോഭം അക്രമാസക്തരായതിനെ തുടർന്ന് പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *