വിചിത്ര ശബ്ദത്തോടെയുള്ള ചുമ:  നാലു വയസ്സുകാരനെ ശസ്ത്രക്രിയ നടത്തിയ ഡോകടര്‍മാര്‍ ഞെട്ടി

ന്യൂഡല്‍ഹി: വിചിത്ര ശബ്ദത്തോടെയുള്ള ചുമയുമായി എത്തിയ നാലു വയസ്സുകാരനെ ശസ്ത്രക്രിയ നടത്തിയ ഡോകടര്‍മാര്‍ക്ക് അമ്പരപ്പ്. ദിവസങ്ങളായി നീണ്ടു നിന്ന ചുമയായിരുന്നു നാലുവയസുകാരന്‍ നേരിട്ടിരുന്ന പ്രശ്‌നം. തുടര്‍ന്ന് കുട്ടിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ചുമയുടെ ശബ്ദത്തിന് ഒപ്പം വിസില്‍ അടിക്കുന്ന ശബ്ദം ആയിരുന്നു കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരെ അമ്പരിപ്പിച്ചത്.

എക്‌സ്‌റേയെടുത്ത് പരിശോധിച്ചതോടെയാണ് കുട്ടിയുടെ ശ്വാസനാളത്തെ തടസപ്പെടുത്തി എന്തോ വസ്തു ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലാണ് ശ്വാസകോശ നാളിയില്‍ നിന്നും വിസില്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ശ്വാസനാളത്തിലെ കടുത്ത അണുബാധയ്ക്ക് കാരണമായ വിസില്‍ എങ്ങനെ അവിടെ എത്തി എന്ന കാര്യം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *