ജമ്മുകാശ്മീര്‍: ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചയാളെ പ്രദേശവാസികളായ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു.

സിആര്‍പിഎഫ് ഉദ്യോഗസ്ഥലത്തെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. സാരമായ പരിക്കുകള്‍ സംഭവിച്ച ഇയാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷിക്കുകയാണ്.

രാഷ്ട്രീയ പ്രവര്‍ത്തകരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *