വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജി വെച്ചു
എൻ.ഡി. അപ്പച്ചൻ

കൽപറ്റ: വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജി വെച്ചു. വയനാട് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെയും ഡി.സി.സി മുൻ ജില്ലാ ട്രഷറർ എൻ.എം വിജയ​ന്റെയും ആത്മഹത്യ സംബന്ധിച്ച പ്രശ്നങ്ങളും കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച നടപടിയും വിവാദമായതിന് പിന്നാലെയാണ് രാജിവെച്ചത്. കൽപറ്റ നഗരസഭാധ്യക്ഷൻ ​ടി.ജെ. ഐസക്കിനാണ് പകരം ചുമതല.

ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്‍റെ കുടുംബം കഴിഞ്ഞദിവസം പ്രിയങ്ക ഗാന്ധി എം.പിയെ കണ്ടിരുന്നു. ജോസിന്‍റെ ഭാര്യ ഷീജയും മക്കളും സഹോദരനുമാണ് പ്രിയങ്കയെ കണ്ടത്. പ്രിയങ്ക താമസിക്കുന്ന പടിഞ്ഞാറത്തറയിലെ ഹോട്ടലില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് ഡി.സി.സി പ്രസിഡന്റ് രാജി വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *