കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍

കൊച്ചി: കെപിസിസിഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്ററും വൈറ്റില ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ പിവി ജെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഓഫിസിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാരിവട്ടം സ്വദേശിയാണ്.

ജെയിനിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമെന്നാണ് മരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.  ജീവന് ഭീഷണിയുണ്ടെന്ന് ജെയിന്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു ജെയിന്‍ പരാതി നല്‍കിയിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമേശി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *