റെക്കോഡിലെത്തിയ ശേഷം സ്വർണ വിലയിൽ ഇടിവ്

കൊച്ചി: റെക്കോഡുകൾ തിരുത്തി മുന്നേറിയ സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിലാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയുമായി.

ഇടക്ക് കുറഞ്ഞെങ്കിലും സ്വർണ വില വരുംദിവസങ്ങളിലും വലിയ രീതിയിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ന് രാവിലെ സ്വർണവിലയിൽ ഗ്രാമിന് 130 രൂപയുടെ വർധനവാണുണ്ടായത്. പവന്റെ വില 86,760 രൂപയായി റെക്കോഡിലെത്തുകയും ചെയ്തു.

14 വർഷത്തിനിടെ ഒരു മാസത്തിൽ സ്വർണത്തിനുണ്ടാവുന്ന ഏറ്റവും വലിയ വിലവർധന സെപ്റ്റംബറിലാണുണ്ടായത്. ഈ വർഷം സെപ്റ്റംബർ ഒമ്പതിനാണ് സ്വർണവില പവന് 80,000 കടന്നത്. പിന്നീട് വിലയിൽ കുതിപ്പായിരുന്നു.

ഇന്നലെയും സ്വർണവില രണ്ടുതവണ വർധിച്ചിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ വർധിച്ച് 85,360 രൂപയിലെത്തിയ ശേഷം ഉച്ചക്കു ശേഷം ഗ്രാമിന്റെ വിലയിൽ 45രൂപയുടെ വർധനവും രേഖപ്പെടുത്തി. അതോടെ പവന്റെ വില 85720 രൂപയിലുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *