സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്; ഒരു പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 120 രൂപ വർധിച്ചതിന് പിന്നാലെയാണ് ഈ വിലയിടിവ്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും ഒരു പവന് 1,11,960 രൂപയുമാണ് വിപണി വില.

അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്നത്തെ വിപണിയിൽ വെള്ളി ഗ്രാമിന് 245 രൂപ നിരക്കിലും, പവന് 2,450 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *