കോഴിക്കോട് പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഷാഫി പറമ്പിൽ എം.പിക്ക് പരുക്ക്. സംഘർഷം നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പേരാമ്പ്രയിലെ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു.
ഈ തർക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ആരംഭിച്ചത്. സംഘർഷം രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെയുണ്ടായ ഉന്തുംതള്ളിലുമാണ് ഷാഫി പറമ്പിൽ എം.പിക്ക് പരുക്കേറ്റത്

