തിരുവവന്തപുരം: വ്യാജപ്രചരണങ്ങള്‍ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. യഥാര്‍ഥ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ സമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള ഡാമുകള്‍ക്ക് ബലക്ഷയം സംഭവിച്ചതായും ഡാമുകള്‍ തകരും എന്ന തരത്തിലുമാണ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. മുല്ലപെരിയാര്‍ ഉള്‍പ്പടെ കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ല. എല്ലാ സുരക്ഷാ ക്രെമീകരണങ്ങളും നോക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മന്ത്രി എംഎം മണിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *