സ്വർണവില ഇടിഞ്ഞു; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,480 രൂപ

കൊച്ചി: സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് ഇന്നു വിലയിൽ വമ്പൻ ഇടിവ്. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞ് വില 93,280 രൂപയായി. ഇന്നലെ രാവിലെ വില സർവകാല ഉയരമായ 97,360 രൂപയായിരുന്നു. ഇതോടെ ഇന്നലെ ഉച്ചയ്ക്കും ഇന്നു രാവിലെയുമായി പവന് കുറഞ്ഞത് 4,080 രൂപ. സമീപകാല ചരിത്രത്തിൽ ഇത്രയധികം വിലടിയിവ് ആദ്യമാണ്.

ഗ്രാം വില ഇന്ന് 310 രൂപ ഇടിഞ്ഞ് 11,660 രൂപയുമെത്തി. ഒരുവിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 260 രൂപ കുറച്ച് 9,640 രൂപയാക്കി. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 180 രൂപ. മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 260 രൂപ കുറച്ച് 9,590 രൂപയാണ്. വെള്ളിക്ക് ഇവർ ഈടാക്കുന്നത് 5 രൂപ കുറച്ച് 175 രൂപയും. 14 കാരറ്റ് സ്വർണത്തിന് വില 7,470 രൂപയും 9 കാരറ്റിന് 4,820 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *