എന്‍ എസ് എസിന്റെ വിശ്വസ്തന്‍; പെരുന്ന കരയോഗത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ്; ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്; മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടില്‍ നിന്നും പൊക്കി എസ്‌ഐടി

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു. എന്‍ എസ് എസ് പെരുന്ന കരയോഗം മുന്‍ വൈസ് പ്രസിഡന്റാണ്. വിവാദത്തെ തുടര്‍ന്ന് എന്‍ എസ് എസും മുരാരി ബാബുവിനെ പുറത്താക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശേഷം കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് മുരാരി ബാബു.

കേസില്‍ മുരാരി ബാബുവിന്റെ പങ്ക് വളരെ വ്യക്തമാണ്. ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്. 2029 ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവില്‍ നിന്നാണ് സ്വര്‍ണം പാളികളില്‍ സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *