തൃശൂര്‍: കനത്ത മഴയില്‍ ഒറ്റപ്പെട്ട ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ 1500ഓളം പേര്‍ മൂന്ന് ദിവസമായി വെള്ളം കയറി കുടുങ്ങിക്കിടക്കുകയായിരുന്നു. മരിച്ചവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ധ്യാനത്തിന് എത്തിയ പ്രായമായവരടക്കമുള്ളവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ദിവസങ്ങളായി മുരിങ്ങൂര്‍ മേല്‍പാലം വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയായിരുന്നു. ഇവിടുത്തെ ഭക്ഷണവും മരുന്നുകളുമെല്ലാം കഴിഞ്ഞിരുന്നു.
2018-08-18
