ചെങ്ങന്നൂര്‍: ഇന്ന് രാത്രിയില്‍ സഹായം ലഭിച്ചില്ലെങ്കില്‍ നിരവധിപ്പേര്‍ ചെങ്ങന്നൂരില്‍ മരിച്ച് വീഴുമെന്ന് എംഎല്‍എ സജി ചെറിയാന്‍. അതിഭീതിതമായ സ്ഥിതിയാണ് ഇവിടെ. ഒരു ഹെലികോപ്ടര്‍ എങ്കിലും ഉടന്‍ സഹായത്തിനെത്തിച്ചേ മതിയാകൂ. അല്ലെങ്കില്‍ ആളുകള്‍ ഇവിടെ മരിച്ചു വീഴും.
നേവിയോട് ഏറെ വട്ടമായി ഹെലികോപ്ടറിന് വേണ്ടി അപേക്ഷിക്കുകയാണെന്നും സജി ചെറിയാന്‍ പറയുന്നു. നേവിയോട് ഒരു ഹെലികോപ്ടറെങ്കിലും അയ്ക്കാന്‍ നിങ്ങള്‍ പറയണം. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥാണ്. നിലയില്ലാതെ എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല.
മരിച്ച് വീണവരുടെ മൃതദേഹം പോലും എടുക്കാന്‍ ആകുന്നില്ല. എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഏക വഴി. അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടര്‍ എത്തിക്കാന്‍ സഹായിക്കൂ എന്ന് പറഞ്ഞ് ഏഷ്യനെറ്റ് ന്യൂസ് അവറില്‍ കരഞ്ഞ് യാചിക്കുകയായിരുന്നു സജി ചെറിയാന്‍.കാണുന്നില്ലേ മുഖ്യൻ ഈ കാര്യങ്ങൾ ..

Leave a Reply

Your email address will not be published. Required fields are marked *