ചെങ്ങന്നൂര്‍: നേരത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ചെങ്ങന്നൂരില്‍ കുടുങ്ങികിടക്കുന്നതായി വാര്‍ത്ത വന്നിരുന്നു. അദ്ദേഹം അതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്നലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി എത്തിയതാണ്. പക്ഷേ പിന്നീട് ചെങ്ങന്നൂരില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. പല വഴികളും വെള്ളം വന്ന് മൂടിയതിനാല്‍ ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ട സ്ഥിതിയാണെന്ന് പറഞ്ഞു. ഇന്നും അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *