യാത്രക്കാരുടെ ശ്രദ്ധക്ക്, ട്രെയിൻ സർവിസുകൾ വഴിതിരിച്ചുവിടും

പാലക്കാട്: നവംബർ 22നുള്ള നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ-രാമേശ്വരം അമൃത എക്‌സ്‌പ്രസും 16349 തിരുവനന്തപുരം നോർത്ത്- നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസും മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴിയാണ് ഓടുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും. 22503 കന്യാകുമാരി- ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് നവംബർ 22ന് കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. കായംകുളം ജങ്ഷൻ, ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുണ്ടാകും.

16347 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് നവംബർ 22ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ് എന്നിവിടങ്ങളിൽ സ്റ്റോപ് ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളുണ്ടാകും. 12624 തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നവംബർ 22ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ് ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും.

ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ് നൽകും. 16312 തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ് നവംബർ 22ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ് ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ് അനുവദിക്കും. 16319 തിരുവനന്തപുരം നോർത്ത്- ബംഗളൂരു ഹംസഫർ ദ്വൈ-വീക്ക് ലി എക്സ്പ്രസ്, നവംബർ 22ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ് ഒഴിവാക്കി ആലപ്പുഴ വഴി ഓടും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ് അനുവദിക്കും.

16629 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ് നവംബർ 22ന് ആരംഭിക്കുന്ന യാത്ര, തിരുവനന്തപുരം സെൻട്രലിൽനിന്ന് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, കോട്ടയം, പിറവം റോഡ് എന്നിവിടങ്ങളിൽ സ്റ്റോപ് ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ് ഒരുക്കും.

01464 തിരുവനന്തപുരം നോർത്ത്-ലോകമാന്യ തിലക് (ടി) ഫെസ്റ്റിവൽ നവംബർ 22ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കുന്ന പ്രത്യേക യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ് ഒഴിവാക്കി ആലപ്പുഴ വഴിതിരിച്ചുവിടും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *