ബിഹാറിന്റെ ബി​ഗ് ബോസ് നിതീഷ് തന്നെ; ക്യൂ നിന്ന് തോൽപിച്ചത് സ്ത്രീകൾ; കൊടുങ്കാറ്റായി എൻഡിഎ, വോട്ടുചോരി ഫലിച്ചില്ല

സർക്കാരിനെ തോൽപിക്കാൻ പോളിങ് ബൂത്തുകളിൽ ജനം വരിനിന്നു എന്ന ചൊല്ല് ബിഹാറിൽ മറ്റൊരു തരത്തിലാണ് പ്രതിഫലിച്ചത്. നിതീഷ് കുമാർ സർക്കാർ തുടരാൻ ജനം ബൂത്തുകളിൽ വരിനിന്നു. പ്രത്യേകിച്ചും വനിതാ വോട്ടർമാർ. പ്രവചനത്തിലും വലിയ വിജയം എന്‍ഡിഎ മുന്നണിക്കുണ്ടായി. കഴിഞ്ഞ തവണത്തെ 125 സീറ്റുകൾ 202 ആയി (ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്ക്)

പോളിങ് ഇത്തവണ 66.91% എന്ന റെക്കോർഡിലെത്തിയിരുന്നു. ബിഹാറിൽ 3.93 കോടി പുരുഷ വോട്ടർമാരും 3.51 സ്ത്രീ വോട്ടർമാരുമുണ്ട്. വ്യത്യാസം 42.34 ലക്ഷം. ഇതിൽ 2.52 കോടി വനിതാ വോട്ടർമാർ വോട്ടു ചെയ്തു. 2.47 കോടി പുരുഷ വോട്ടർമാരും. വ്യത്യാസം 5 ലക്ഷം. സ്ത്രീവോട്ടർമാർ കൂടുതലായി പോളിങ് ബൂത്തിലേക്കെത്തി. സ്ത്രീ വോട്ടർമാരുടെ പിന്തുണ നേരത്തെയുള്ള നിതീഷ് കുമാർ സർക്കാർ ആ പിന്തുണ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. വികസനം, വനിതാക്ഷേമ പദ്ധതികൾ, ക്രമസമാധാനം എന്നീ ഘടകങ്ങൾ നിതീഷിന് അനുകൂലമായി. ആർജെഡി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യ സർക്കാർ അധികാരത്തിലെത്തിയാൽ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുമെന്ന പ്രചാരണവും സർക്കാരിനു തുണയായി.

Leave a Reply

Your email address will not be published. Required fields are marked *