ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അര്‍ധവാര്‍ഷിക പരീക്ഷയിലുണ്ടായിരുന്ന ആശങ്ക അവസാനിച്ചു. പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താനാണ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായത്.

ഡിസംബർ 15നാണ് പരീക്ഷ ആരംഭിക്കുക. 23 പരീക്ഷ പൂർത്തിയായി സ്കൂൾ അടക്കും. ജനുവരി അഞ്ചിനായിരിക്കും തുറക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.

തദ്ദേശതിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിന്‌ ശേഷം 15 മുതൽ പരീക്ഷ ആരംഭിക്കാനാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉന്നത ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനം.23ന്‌ പരീക്ഷകൾ പൂർത്തിയാക്കി അവധിക്കായി സ്‌കൂൾ അടയ്‌ക്കും.ജനുവരി 5നാകും തുറക്കുക. അങ്ങനെയെങ്കിൽ 12 ദിവസം അവധി ലഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്‌കൂൾ തുറന്നതിന്‌ ശേഷം ജനുവരി ഏഴിന്‌ നടത്തും.സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ്‌ അർദ്ധവാർഷിക പരീക്ഷ.എന്നാൽ ഡിസംബർ 9നും 11നും തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ പരീക്ഷ മാറ്റാൻ നിർബന്ധിതമായി.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടമായി പരീക്ഷ നടത്തുന്നതിനുള്ള സാദ്ധ്യത തേടിയിരുന്നു. എന്നാൽ ഇത് വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാകാൻ ഇടയുണ്ടെന്ന്‌ അഭിപ്രായമുയർന്നതിനാൽ ഒറ്റത്തവണയായി പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *