കോഴിക്കോട് ∙ പന്തീരാങ്കാവിലെ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ യുവതിയെ നാട്ടുകാർ പിടികൂടി. പിടിക്കപ്പെട്ടപ്പോൾ പെട്രോൾ മണമുള്ള സ്പ്രേ തളിച്ച യുവതി തീ കൊളുത്താൻ ശ്രമം നടത്തിയെങ്കിലും ജ്വല്ലറി ഉടമ ബലം പ്രയോഗിച്ച് തടഞ്ഞു. ഉടമ മുട്ടഞ്ചേരി രാജന് ഇതിനിടെ വീഴ്ചയിൽ പരുക്കേറ്റു.
ർദ്ദ ധരിച്ചാണ് യുവതി ജ്വല്ലറിയിൽ എത്തിയത്. നാട്ടുകാർ പിടികൂടിയ യുവതിയെ പന്തീരാങ്കാവ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവതിയെ ചോദ്യം ചെയ്തുവരികയാണ്.

