പൂജാ ബംപർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, ആ ഭാഗ്യശാലി ആര്?

12 കോടിയുടെ പൂജാ ബംപര്‍ JD 545542 എന്ന നമ്പറിന്. പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പാലക്കാട്ടെ കിങ്സ്റ്റാര്‍ ഏജന്‍സിയിലെ എസ്. സുരേഷ് വിറ്റ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. പാലക്കാട‌് പരിസരത്ത് തന്നെയാകാം ടിക്കറ്റ് വിറ്റ് പോയതെന്ന് ഏജന്റ് എസ്.സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചുമാണ് ബംബര്‍ സന്തോഷം ആഘോഷിച്ചത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ JA838734, JD 124349, JC 385583, JD676775,JE 553135 എന്നീ നമ്പറുകര്‍ക്ക് ലഭിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഇല്ലാതെയാണ് നറുക്കെടുപ്പ് നടന്നത്. 10 പേർക്ക് 5 ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *