വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം സീതാകത്തിയുടെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും.

ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് നടന്‍ എത്തുന്നത്. അയ്യ, വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്.

സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ച്ചനയാണ് വിജയ് സേതുപതിയുടെ ഭാര്യാ വേഷത്തിലെത്തുന്നത്.
പാഷന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പാര്‍വതി നായര്‍, രമ്യ നമ്ബീശന്‍, ഗായത്രി എന്നിവരും അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് മേനോനാണ് സീതാകാതിക്കായി സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *