“എന്റെ ശരീരത്തിൽ ഒരാൾ തൊട്ടു ഞാൻ അയാളെ വെട്ടി; അതോടെ ഒരു പേര് വീണു വേശ്യ!!”

മലയാളികൾക്ക് സുപരിചിതനായ സ്റ്റൻഡ് മാസ്റ്ററാണ് മാഫിയ ശശി. മാഫിയ ശശിയുടെ അസിസ്റ്റൻ്റായ എറണാകുളം മാമംഗലം സ്വദേശി കാളിയെയും മലയാളി പ്രേക്ഷകർക്ക് അത്രകണ്ട് മുഖപരിചയമില്ല. ജീവിത സാഹചര്യങ്ങളാണ് കാളിയെ കരുത്തുറ്റ സ്ത്രീയാക്കി മാറ്റിയതും സിനിമ സ്റ്റൻഡ് മേഖലയിലേക്ക് കൊണ്ടെത്തിച്ചതും. കാളിയെ സംബന്ധിച്ച് കടന്നു വന്ന ജീവിത വഴികൾ വളരെ ദുർഘടം പിടിച്ചതായിരുന്നു. ബാല്യ കാലവും, സ്‌കൂൾ ജീവിതവും അച്ഛൻ- അമ്മമാരുടെ കരുതലും, വിവാഹ ജീവിതവുമൊക്കെ കാളിക്ക് സമ്മാനിച്ചത് പൊള്ളുന്ന നൊമ്പരമായിരുന്നു.ആരും അറിയാതിരുന്ന തന്റെ ജീവിത കഥ  ഫ്ലവേഴ്സ് ഒരു കോടി എപ്പിസോഡിൽ തുറന്നുപറയുകയാണ് കാളി.

“ഒരു പത്ത് വയസുള്ള പെൺകുട്ടി എങ്ങനെ വേശ്യ ആണ് എന്നല്ലേ? ഞാൻ വേശ്യ ആയിട്ടില്ല. ആ പേര് വീണത് വൈപ്പിൻ തുരുത്ത് പാടത്ത് നിന്നാണ് . എന്റെ അയാൾ വസതികളാണ് എനിക്കാ പേര് ഇട്ടത്. ഞാൻ സ്കൂൾ പോകുമ്പോൾ അവർ എന്നെ ഉപദ്രവിച്ചു, അപ്പോൾ ഞാൻ അവരെ ഒരു ബ്ലേഡ് കൊണ്ട് വെട്ടി അതോടെ അവര്ക് പകയായി, അങ്ങനെ അവരെന്നെ തേടി വന്നു അന്ന് ഞാൻ ആ നാട് മൊത്തം ഓടി , പക്ഷെ ആരും സഹായിച്ചില്ല , എന്നെ സഹായിച്ചത് ശ്‌മശാനം ആയിരുന്നു , പക്ഷെ അവിടെ നിന്നും അവരെന്നെ തേടി പിടിച്ചു, പീഡിപ്പിച്ചു. എന്റെ ശരീരത്തിൽ ഒരാൾ തൊട്ടു ഞാൻ അയാളെ വെട്ടി, പക്ഷെ എനിക്ക് അതോടെ ഒരു പേര് വീണു വേശ്യ, പക്ഷെ ഞാൻ അല്ല അതിന് കാരണം ഈ സമൂഹം ആണ്. “ഒരിക്കൽ സ്കൂളിലൊരു സംഭവം നടന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സിലുള്ള ചിലർ കൊച്ചുപുസ്തകം കൊണ്ടുവന്നതിനെതിരെ പ്രതികരിച്ചു. ഒടുവിൽ ഉന്തും തള്ളുമായി. അധ്യാപകർ ഇടപെട്ടു. ഒടുവിൽ ഞാൻ കുറ്റവാളിയായി, ശിക്ഷിക്കപ്പെട്ടു. ഏറ്റവുമൊടുവിലാണ് അക്കാര്യത്തിൽ ഞാൻ ചെയ്ത കാര്യത്തിലെ സത്യാവസ്ഥ പുറത്ത് വന്നത്. അത് കൊണ്ടു വന്നത്ഞാനായിരുന്നില്ല. ഞാൻ കുറ്റവാളിയാക്കപ്പെടാൻ ഒരു കാരണം കൂടിയുണ്ടായി. എൻ്റെ വേഷമായിരുന്നു കാരണം. അന്ന് അമ്മ വീട്ടുജോലിയ്ക്ക് പോയിരുന്നത് ആംഗ്ലോ ഇന്ത്യൻസിൻ്റെ വീട്ടിലായിരുന്നു. അവിടുത്തെ കുട്ടികളുടെ പഴയ ഡ്രസുകളാണ് എനിക്ക് ലഭിക്കുക. ഞാൻ ധരിച്ചിരുന്നത് അതായിരുന്നു.

kali stunt master

വളർത്തച്ഛൻ നന്നായി ഉപദ്രവിക്കുമായിരുന്നു, മദ്യപാനവും കഞ്ചാവിൻറെ ഉപയോഗവും ഉണ്ടായിരുന്നു. ബെൽറ്റ് വെച്ച് ഞങ്ങളെ തല്ലുമായിരുന്നു. ഒരിക്കൽ ഞങ്ങളുടെ മുതുകത്ത് ഈർക്കിൽ കുത്തിക്കയറി. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അവിടെ പള്ളിയിൽ ഭക്ഷണം കഴിക്കാൻ പോകുമായിരുന്നു. അങ്ങനെ പോയപ്പോൾ വൈദികനാണ് ഇത് കണ്ട് പിടിച്ചത്. അദ്ദേഹം ഈർക്കിൽ ഊരിയെടുത്തു. ലാലച്ഛയെ വിളിച്ച് ഉപദേശിച്ചു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല.

യഥാർത്ഥ പേര് ധന്യ എന്നാണ്. ഇരുപത്തിയേഴ് വയസ്സ് വരെ എൻ്റെ മാതാപിതാക്കളെന്ന് ഞാൻ കരുതിയ ആൾക്കാർ ഇട്ട പേരാണ് അത്. അനാഥയായിരുന്നു ഞാൻ, എന്നെ ദത്തെടുത്ത് വളർത്തുകയായിരുന്നു. പക്ഷേ എൻ്റെ യഥാർത്ഥ അച്ഛനെ ഒരിക്കൽ കണ്ടു. അദ്ദേഹമാണ് പറഞ്ഞത് തൻ്റെ പേര് ഭദ്ര മേനോൻ എന്നാണ് എന്ന്. ആ പേര് എനിക്ക് വല്ലാതെ ഇഷ്ടമാണ്. എങ്കിലും ആ പേര് എനിക്ക് വേണ്ട, അതിനു പിന്നിലുള്ള കാളി മതി എന്ന് തീരുമാനിക്കുകയായിരുന്നു. സിഡി റെയ്ഡ് നടന്ന സമയം. എൻ്റെ ചേച്ചിയ്ക്കൊപ്പവും ചേച്ചിയുടെ അമ്മയ്ക്കൊപ്പവും വരെയുള്ള പലതും ഞാൻ കണ്ടു. സ്വാഭാവികമായും അയാളോട് എനിക്ക് അറപ്പ് തോന്നി. പ്രതികരിച്ചപ്പോൾ അയാളും ചേച്ചിയുടെ അമ്മയും ചേർന്ന് തന്നെ ഉപദ്രവിച്ചു. രക്ഷപെടാനായി കൈയ്യിൽ കിട്ടിയ നിലവിളക്ക് വെച്ച് അയാളുടെ തലയ്ക്കടിച്ചിട്ട് അവിടെ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

പിന്നെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു തവണ കടലിലേക്ക് ഇറങ്ങിപ്പോകാൻ തുനിഞ്ഞപ്പോൾ കുറച്ച് നാളുകളായി തന്നെ ഫോളോ ചെയ്തിരുന്ന ആൾ തൻ്റെ പ്രശ്നത്തെ കുറിച്ച് ചോദിച്ചു. എനിക്ക് അപ്പോൾ സംസാരിക്കാൻ ഒരാളെ കിട്ടിയതിൻ്റെ ആശ്വാസമായിരുന്നു. ഞങ്ങൾ സംസാരിച്ചു. അത് കണ്ട് അച്ഛൻ്റെ പരിചയക്കാർ അച്ഛനോട് അത് പറഞ്ഞു. അന്യമതസ്ഥനുമായി കടൽക്കരയിൽ സംസാരിച്ചു നിന്നുവത്രേ, അത് അറിഞ്ഞ അവർ എന്നെ വല്ലാതെ ഉപദ്രവിച്ചു. അവർക്ക് വേദനിച്ചതു കൊണ്ടാണല്ലോ അവർ പ്രതികരിച്ച് തുടങ്ങിയത്. അവരെ വേദനിപ്പിക്കാൻ തന്നെയായിരുന്നു തീരുമാനം. അത് തുടർന്നു. അവന് കല്യാണം കഴിക്കാൻ ഇഷ്ടമുണ്ട് എന്ന് അറിയിച്ചതും അവനെ അച്ഛനുമായി സംസാരിക്കാൻ പറഞ്ഞു വിട്ടു. അതെൻ്റെ ഒരു ട്രിക്കായിരുന്നു, അവരെ വേദനിപ്പിക്കുന്നത് ഒരു ഹരമായി. ഒടുവിൽ ഞങ്ങൾ വിവാഹം ചെയ്തു. അത് പിന്നീട് ശിക്ഷയായി മാറുകയായിരുന്നു. പതിനഞ്ചാം വയസ്സിൽ നടന്ന സംഭവത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തു, നാട്ടുകാരുടെ ചോദ്യം ചെയ്യൽ ടോർച്ചറിങ്ങായി മാറി. അതിൽ നിന്ന് മുക്തി നേടാനായി അയാൾ ലഹരി ഉപയോഗിച്ച് തുടങ്ങി. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. അത് കണ്ട് രസിക്കുന്ന മാതാപിതാക്കളായിരുന്നു. അയാളുമായുള്ള ബന്ധത്തിലുള്ള മക്കളാണ് കൂടെയുള്ളത്. ഒരു സുപ്രഭാതത്തിൽ അയാൾ ഇറങ്ങിപ്പോയി, ആദ്യ കുട്ടിയുള്ളപ്പോഴായിരുന്നു ആ ഇറങ്ങിപ്പോക്ക്.
പിന്നീട് മാനസാന്തരപ്പെട്ട് തിരിച്ചെത്തി. കുറച്ച് കാലം നിന്നു. രണ്ടാമത്തെ കുട്ടിയായപ്പോൾ വീണ്ടും ഒരു സുപ്രഭാതത്തിൽ അയാൾ ഇറങ്ങിപ്പോയി. പിന്നീടും അയാൾ വന്നു, അയാൾക്ക് അടുത്തൊരു ബന്ധമുണ്ടായിരുന്നു. അവളെയും ഞാൻ നോക്കണമെന്നായിരുന്നു അടുത്ത ആവശ്യം. അപ്പോഴേക്ക് ഞാൻ സിനിമയിൽ സ്റ്റണ്ടൊക്കെ ചെയ്ത് സാമ്പത്തികമായി തരക്കേടില്ലാത്ത അവസ്ഥയിലെത്തിയിരുന്നു. അവളെയും കൂടി നോക്കാൻ പറ്റില്ല എന്ന് പറഞ്ഞ് വിടുകയായിരുന്നു’- കാളി പറയുന്നു.

Kali stunt master

അമ്മയെ ഞാൻ കണ്ടിട്ടില്ല. നിലവിൽ എൻ്റെ അമ്മ വാസന്തി എന്ന സ്ത്രീയാണ്. ഞാൻ അവരെയേ കണ്ടിട്ടുള്ളൂ, പക്ഷേ അവർ എന്നെ സ്നേഹിച്ചിട്ടില്ല. മൂന്നാം മാസത്തിൽ ഉപേക്ഷിച്ച സ്ത്രീയാണ്. മുപ്പത് വയസ്സ് വരെയും വാസന്തി എന്ന സ്ത്രീയുടെ ഒപ്പമായിരുന്നു. എന്റെ ഓവർസ്മാർട്ട്നെസ്സ് ആർക്കും ഇഷ്ടമായിരുന്നില്ല. ഞങ്ങൾ രണ്ട് മക്കളാണ്, അനിയനാണ്, അവനിപ്പോൾ കൂടെയില്ല, പതിനെട്ട് വയസ്സ് തികയുന്നതിന് മുൻപ് അനിയൻ ആക്സിഡൻ്റിൽ മരിച്ചുപോയി. ചാലക്കുടിയിൽ വെച്ചായിരുന്നു, ഡ്രൈവർ ജോലിയാണ് ചെയ്തിരുന്നത്. ലാലച്ഛാ പഠിപ്പിച്ചിട്ടുള്ളത് ഡ്രൈവിങ്ങിനിടെ ഉറക്കം വന്നാൽ വണ്ടി ഒതുക്കിയിട്ട് ഉറങ്ങണം എന്നാണ്. അത് അവൻ ശീലിച്ചിരുന്നു. അങ്ങനെ ഒരു വെളുപ്പിനെ വണ്ടി ഒതുക്കിയിട്ട് ഉറങ്ങുകയായിരുന്നു, കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു. ഒരു തമിഴ് ലോറി ഡ്രൈവർ ഉറങ്ങിപ്പോയപ്പോൾ നിയന്ത്രണം തെറ്റി അനിയൻ കിടന്ന വണ്ടിയിൽ വന്ന് ഇടിക്കുകയായിരുന്നു. മുഖത്തേക്ക് വണ്ടിയുടെ വെട്ടം വീണപ്പോൾ കൂടെയുണ്ടായിരുന്നവൻ അനുജനെ വിളിച്ചെഴുന്നേൽപ്പിച്ചുവെങ്കിലും രക്ഷപെടാനുള്ള സമയം ഉണ്ടായിരുന്നില്ല. കിട്ടിയ സമയത്ത് കൂട്ടുകാരനെ അവൻ വണ്ടിയിൽ നിന്ന് കാലുകൊണ്ട് ചവുട്ടി പുറത്തേക്കിട്ടതിനാൽ അവൻ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. പക്ഷേ ഉറക്കത്തിലാണെങ്കിലും മരണം വന്ന് വിളിച്ചാൽ പോകാതിരിക്കാനാവില്ലല്ലോ, അവൻ പോയി, ഞാൻ തനിച്ചായി.

Leave a Reply

Your email address will not be published. Required fields are marked *