ഇന്റലിജൻസ് ബ്യൂറോയിൽ 362 ഒഴിവിൽ നിയമനം; ശമ്പളം 18,000 നും 56,900 നും ഇടയിൽ, പത്താം ക്ലാസ് യോഗ്യതക്കാർക്ക് അപേക്ഷിക്കാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ മൾട്ടിടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്‌തികയിൽ 362 ഒഴിവ്. നേരിട്ടുള്ള നിയമനം.

ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ് സി) നോൺ ഗസറ്റഡ്, നോൺ മിനിസ്‌റ്റീരിയൽ തസ്‌തികയാണ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 13 ഒഴിവുണ്ട്. ഒാൺലൈൻ അപേക്ഷ ഡിസംബർ 14 വരെ.

∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ ‘Domicile’ സർട്ടിഫിക്കറ്റ്.

∙പ്രായം: 18-25.

∙ശമ്പളം: 18,000-56,900.

∙ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 650 (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്മെന്റ് പ്രോസസിങ് ചാർജ് 550 രൂപയും). മറ്റുള്ളവർക്കു റിക്രൂട്മെന്റ് പ്രോസസിങ് ചാർജായ 550 രൂപ മതി. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടിസ്‌ഥാനമാക്കി.

www.mha.gov.inwww.ncs.gov.in

Leave a Reply

Your email address will not be published. Required fields are marked *