കുതിപ്പ് തന്നെ, കൂടിയത് 200 രൂപ ; അറിയാം ഇന്നത്തെ സ്വര്‍ണവില

തിങ്കളാഴ്ചത്തെ സ്വര്‍ണവില (08-12-2025)

  • 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 95,640 രൂപ, ഗ്രാമിന് 11,955 രൂപ
  • 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,04,336 രൂപ, ഗ്രാമിന് 13,042 രൂപ
  • 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 78,256 രൂപ, ഗ്രാമിന് 9,782 രൂപ

തിങ്കളാഴ്ചത്തെ സ്വര്‍ണാഭരണ വില

  • ഒരു പവന്റെ ആഭരണത്തിന് തിങ്കളാഴ്ചത്തെ നിരക്ക് അനുസരിച്ച് ഒരു ലക്ഷം രൂപയെങ്കിലുമാകും.
  • പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലയ്ക്ക് ഒപ്പം നല്‍കണം.
  • സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

സ്വര്‍ണവിലയില്‍ കനത്ത ഇടിവുണ്ടാകുമോ ?

ആഗോള വിപണിയില്‍ തിങ്കളാഴ്ച, സ്വര്‍ണം ഔണ്‍സിന് 4,200 ഡോളറാണ്. അതേസമയം ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥയില്‍ പ്രതിസന്ധി തുടരുകയുമാണ്. ഈ സാഹചര്യങ്ങളാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍, സ്വര്‍ണവിലയില്‍ അത്ര വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടെന്നും ധനകാര്യ വിദഗ്ധര്‍ പറയുന്നു.

സ്വര്‍ണ വിലയില്‍ ലോക വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ രാജ്യാന്തര വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിലും ഓളങ്ങള്‍ ഉണ്ടാക്കും.

സ്വര്‍ണവില ചാഞ്ചാടുന്നത് എന്തുകൊണ്ട് ?

  • യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍
  • രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍
  • ക്രൂഡ് ഓയില്‍ വിലയില്‍ അടിക്കടിയുണ്ടാകുന്ന കയറ്റിറക്കങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍

സ്വര്‍ണവില കൂടാന്‍ ഇടയാകുന്ന മറ്റ് സാഹചര്യങ്ങള്‍ ?

കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക്‌ ആവശ്യകത കൂടും. ഇതിന് പുറമെ ദസറ, ദീപാവലി പോലെയുള്ള ഉത്സവാഘോഷ വേളകളിലും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ തങ്കത്തിന് ആവശ്യകത വര്‍ധിക്കാറുണ്ട്. ഇതിന് അനുസരിച്ച് മഞ്ഞ ലോഹത്തിന് നിരക്ക് വര്‍ധനയുമുണ്ടാകും.

പൊന്നിനെ സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ അവര്‍ ആഗ്രഹിക്കുന്നു. ഇതെല്ലാം സ്വര്‍ണത്തിന്റെ ഡിമാന്‍ഡും വിലയും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *