തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 5.30 വരെയുള്ള കണക്കനുസരിച്ച് പോളിങ് 74% പിന്നിട്ടിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഈ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലായിരുന്നു പോളിങ്.
അന്തിമ ഘട്ടത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍
ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 47, കോര്‍പറേഷന്‍ – 3
വാര്‍ഡുകള്‍/ ഡിവിഷനുകള്‍
രണ്ടാം ഘട്ടത്തില്‍ 7 ജില്ലകളിലെ ആകെ 12,391 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ്. ഗ്രാമ പഞ്ചായത്ത് – 9,015, ബ്ലോക്ക് പഞ്ചായത്ത് – 1,177, ജില്ലാ പഞ്ചായത്ത് – 182, മുനിസിപ്പാലിറ്റി – 1,829, കോര്‍പറേഷന്‍ – 188 എന്നിങ്ങനെയായിരുന്നു വാര്‍ഡുകളുടെ എണ്ണം.
ആകെ വോട്ടര്‍മാര്‍
ആകെ 1,53,37,176 വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശത്തിന് അര്‍ഹതയുള്ളത്. പുരുഷന്‍മാര്‍ – 72,46,269, സ്ത്രീകള്‍ – 80,90,746, ട്രാന്‍സ്‌ജെന്‍ഡര്‍ – 161. പ്രവാസി വോട്ടര്‍മാര്‍ – 3293.
ആകെ സ്ഥാനാര്‍ഥികള്‍
38,994 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മാറ്റുരച്ചത്. പുരുഷന്മാര്‍ – 18,974, സ്ത്രീകള്‍ – 20,020. ഗ്രാമപഞ്ചായത്ത് – 28,274, ബ്ലോക്ക് പഞ്ചായത്ത് – 3742, ജില്ലാ പഞ്ചായത്ത് – 681 മുനിസിപ്പാലിറ്റി – 5546, കോര്‍പറേഷന്‍ – 751 എന്നിങ്ങനെയായിരുന്നു സ്ഥാനാര്‍ഥികളുടെ എണ്ണം.
പോളിങ് സ്‌റ്റേഷനുകള്‍
അന്തിമ ഘട്ടത്തില്‍ 18,274 പോളിങ് സ്റ്റേഷനുകളാണുണ്ടായിരുന്നത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായിരുന്നു. തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട് 189, കണ്ണൂര്‍- 1025 , കാസര്‍കോട്- 119 എന്നിങ്ങനെയായിരുന്നു പ്രശ്‌നബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.
തെരഞ്ഞെടുപ്പ് ക്രമീകരണം
18,274 കണ്‍ട്രോള്‍ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി ഒരുക്കിയിരുന്നു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായുമുണ്ടായിരുന്നു. മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് പായിംപാടത്ത് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ വാര്‍ഡിലേക്ക് വോട്ടെടുപ്പ് നടന്നില്ല.. അതേസമയം ഇവിടെ ബ്ലോക്ക്, ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് പോളിങ് നടന്നു.
