തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ്, ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂരിൽ യുഡിഎഫ് മുന്നിൽ, എൻഡിഎ  തൊട്ടു പിന്നിൽ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് മുന്നേറ്റം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ്. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 21, യുഡിഎഫ് 18, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽഎൽഡിഎഫ് 7, യുഡിഎഫ് 3. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 37, യുഡിഎഫ് 30, എൻഡിഎ 1.

തൃശൂരില്‍ മൂന്ന് മുന്നണികളും വാശിയേറിയ പോരിലാണ്. നേരിയ മുന്‍തൂക്കം യുഡിഎഫിന് നിലവിലുണ്ട്. കണ്ണൂരില്‍ എല്‍ഡിഎഫ്  കുതിപ്പ് തുടരുകയാണ്. പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറുകയാണ്. കല്‍പ്പറ്റയില്‍  ബിജെപി അക്കൗണ്ട് തുറന്നു. പുളിയാര്‍മല വാര്‍ഡിലാണ് ബിജെപി ജയിച്ചത്.

അതേസമയം, കൊച്ചി കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോസ്​റ്റൽ വോട്ടുകൾ എണ്ണിതീർന്നപ്പോൾ 16 ഡിവിഷനുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യസമയങ്ങളിൽ പലയിടങ്ങളിലും യുഡിഎഫ് ലീഡ് ചെയ്‌തെങ്കിലും ഇപ്പോൾ സമനിലയിൽ മുന്നേറുകയാണ്.

ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.inhttps://lbtrend.kerala.gov.inhttps://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *