ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ പൊലീസ് വാഹനത്തിനു നേരെ ചാവേര്‍ ആക്രമണം.അപകടത്തില്‍ ആറു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ക്വറ്റ എയര്‍പോര്‍ട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി പൊലീസ് മേധാവി മോസാം ജാ അന്‍സാരി സ്ഥിരീകരിച്ചു. ഇസ്ലാമിക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് ഇസ്ലാമിക്ക് ഭീകരര്‍ നിരന്തരം ആക്രമണങ്ങള്‍ നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *