റാണിക്കോര്‍: മേഘാലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്.

നിലവില്‍ നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മത്സരിച്ച മണ്ഡലമായ ദക്ഷിണ ടുറ, കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മാര്‍ട്ടിന്‍ ദംഗോ കോണ്‍ഗ്രസ് വിട്ട് എന്‍പിപി ടിക്കറ്റില്‍ മത്സരിച്ച റാണിക്കോര്‍ എന്നിവടങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. ഇരു മണ്ഡലങ്ങളും എസ് ടി സംവരണ മണ്ഡലങ്ങളാണ്.

ഫലം ബിജെപിഎന്‍പിപി സഖ്യത്തിന്റെ ഭരിക്കാനുള്ള ഭൂരിപക്ഷത്തെ ബാധിക്കില്ലെങ്കിലും 19 സീറ്റുള്ള എന്‍പിപി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നേട്ടമുണ്ടാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *