ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹോക്കി പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം ജയം നേടി ഇന്ത്യ. പൂള്‍ എയിലെ മത്സരത്തില്‍ ദക്ഷിണ കൊറിയയെ 53 ഇന്ത്യ കീഴടക്കിയാണ് ഇന്ത്യന്‍ വിജയത്തിളക്കം.

ഇന്ത്യക്ക് വേണ്ടി രുപീന്ദര്‍ പാല്‍ സിംഗ്, മന്‍പ്രീത് സിംഗ്, ആകാശ് ദീപ് സിംഗ്, ചിംഗ്ലെന്‍സന സിംഗ് കന്‍ജും, ലളിത് ഉപാധ്യയ എന്നിവര്‍ ഗോള്‍ നേടി.

ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ മന്‍ജെ ജുംഗ്, ജോഗ്യുന്‍ ജംഗ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. അവസാന മത്സരത്തില്‍ ശ്രീലങ്കയോട് സമനില പാലിച്ചാല്‍ പോലും ഇന്ത്യക്ക് ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിലേക്ക് മുന്നേറാം.

Leave a Reply

Your email address will not be published. Required fields are marked *