സ്വര്‍ണ വില വര്‍ധിച്ചു: പവന് 22,280 രൂപയായി

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്.

പവന് 22,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമീന് 25 രൂപ കൂടി 2785 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *