ഇടിമുഴക്കം പോലെ ശബ്ദം, വീടുകളിൽ വിള്ളൽ; മലപ്പുറം കോട്ടയ്ക്കൽ മേഖലയിൽ നേരിയ ഭൂചലനം

മലപ്പുറം ∙ കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സി കെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലും ഇന്നലെ രാത്രി 11.20ന് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. കോട്ടയ്ക്കൽ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കൽ, സ്വാഗതമാട്, ചീനംപുത്തൂർ, അമ്പലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപ്പറമ്പ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലുമാണ് വീടുകളും മറ്റും ശക്തമായി കുലുങ്ങിയത്. ഇടിമുഴക്കം പോലെ ശബ്ദവുമുണ്ടായി. ചിലയിടങ്ങളിൽ ശബ്ദം വീണ്ടും ഉണ്ടായതായും വീടുകൾക്കു വിള്ളൽ വീണതായും ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.

Mild Earthquake Shakes Malappuram: Earthquake in Malappuram district of Kerala caused tremors and panic among residents. The mild earthquake, felt around Kottakkal, Vengara, and Chemad, caused loud noises and some reports of cracks in houses, though no major damage has been reported.

Leave a Reply

Your email address will not be published. Required fields are marked *