സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സില്‍ ഗോളടിച്ച് കയറിയ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്. പര്‍പ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സാമുവലിന്റെ തിരിച്ച് വരവ്. ഇത്തവണ സുഡാനിയെ പോലെ നമ്മളെ കണ്ണീരണിയിക്കുന്ന ഫുട്‌ബോള്‍ താരമായല്ല, ഒരു വില്ലനായാണ് സുഡുവിന്റെ രണ്ടാം വരവ്.
സാമുവല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തന്റെ രണ്ടാം വരവിന്റെ കാര്യം പരസ്യമാക്കിയത്.വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, മറിന മൈക്കിള്‍, നിഹാരിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
