ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിൽ തള്ളി

ഹൈദരാബാദ്∙ അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു. തടയാൻ ശ്രമിച്ച മകളെയും തീയിലേയ്ക്ക് തള്ളിയിട്ടു. തെലങ്കാനയിലെ നല്ലഗുണ്ടയിലാണ് സംഭവം. വെങ്കിടേശ് എന്നയാളാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊന്നത്. സ്ഥലത്തു നിന്ന് കടന്നുകളഞ്ഞ ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

ഡിസംബർ 24നായിരുന്നു സംഭവം. ത്രിവേണിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ബഹളംവച്ചിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു കലഹം. പിന്നാലെ, വെങ്കിടേശ് പെട്രോൾ കൊണ്ടുവന്ന് ത്രിവേണിയുടെ ദേഹത്തേയ്ക്ക് ഒഴിച്ച് തീകൊളുത്തി. അമ്മയെ തീകൊളുത്തുന്നത് തടയാൻ ശ്രമിച്ച ആറുവയസുള്ള മകളെ ഇയാൾ തീയിലേക്ക് തള്ളിയിട്ടു. ശേഷം സ്ഥലംവിട്ടു.

നിലവിളി കേട്ട് എത്തിയ അയൽക്കാർ കണ്ടത് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ത്രിവേണിയെയാണ്. മകൾക്ക് ചെറിയ രീതിയിൽ പൊള്ളലേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ത്രിവേണി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *