ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സെപ്റ്റംബറില്‍ നടത്തുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ സ്വയംസേവക് സംഘ് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഹുലിനെക്കൂടാതെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചേക്കുമെന്നാണ് സൂചന.

ദേശീയ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ 17 നും 19 നും ഇടയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടി ‘ഭാവിയിലെ ഇന്ത്യ’ എന്ന വിഷയത്തിലുള്ളതാണ്. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത് കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസിനെതിരെ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുന്ന രാഹുലിനെയും അവര്‍ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *