കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാതിരുന്നതോടെ ജയില്‍ വകുപ്പ് അധികൃതര്‍ അനാഥ മൃതദേഹമായി പരിഗണിച്ച് സംസ്‌കാരം നടത്തി. പയ്യാന്പലം പൊതുശ്മശാനത്തില്‍ പ്രത്യേക തയാറാക്കിയ സ്ഥലത്ത് 11.30 ഓടെയാണ് സംസ്‌കാരം നടന്നത്. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച് ജയില്‍ വകുപ്പ് അധികൃതര്‍ മൂന്ന് ദിവസം കാത്തിരുന്നു.

സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തതില്‍ അസ്വഭാവികത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനാല്‍ ഭാവിയില്‍ വീണ്ടും പരിശോധനയ്ക്ക് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് പ്രത്യേക സ്ഥലത്ത് സംസ്‌കാരം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പരിയാരം മെഡിക്കല്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ പത്തോടെയാണ് പോലീസ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ജയില്‍ ആബുലന്‍സില്‍ പയ്യാന്പലം പൊതുശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *