കോട്ടയം: കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്ബില്‍ വിതരണം ചെയ്യാന്‍ സ്‌റ്റേഷനില്‍ കരുതിയിരുന്ന പുത്തന്‍ അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി അടിച്ചുമാറ്റി. ആറ് കാറുകളില്‍ നാപ്കിന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കടത്തി. സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കഴിഞ്ഞദിവസം കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. ദുരിതാശ്വാസ ക്യാമ്ബില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഈ സീനിയര്‍ വനിതാ പൊലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സഹായത്തിന് ഏഴ് പൊലീസുകാരെയും നിയോഗിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ്. ഇതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറ് കാറുകളിലായി സാധനങ്ങള്‍ കടത്തുകയായിരുന്നു വെന്നാണ് ആക്ഷേപം. ഓരോ സാധനവും എണ്ണിത്തിട്ടപ്പെടുത്തിയാണ് കടത്തിയത്. സ്‌റ്റേഷനിലെ സി.സി ടി.വിയില്‍ ഈ ദൃശ്യമുണ്ട്. പൊലീസുകാരി 34 നൈറ്റികള്‍ ഉള്‍പ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തായത്. അടിവസ്ത്ര പായ്ക്കറ്റുകള്‍ കാറിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ ഭരണകക്ഷിയിലെ ഒരു ഉന്നത നേതാവ് ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *