സോഷ്യല്‍ മീഡിയയില്‍ നിരവധി ചലഞ്ചുകള്‍ പ്രത്യക്ഷമാകുകയും നിമിഷ നേരം കൊണ്ട് തന്നെ വൈറലാകുകയും പതിവാണ്. നിരവധി ആളുകളാണ് ഈ ചലഞ്ചുകളെ ഏറ്റെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് മേരി പോപ്പിന്‍സ് ചലഞ്ച്.

മേരി പോപ്പിന്‍സ് എന്ന വാള്‍ട്ട് ഡിസ്‌നിയിലെ കഥാപാത്രമാണ് ഈ ചലഞ്ചിന്റെ അടിസ്ഥാനം. പല കാലഘട്ടങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി എഴുതിയ പുസ്തകങ്ങളിലാണ് ഈ കഥാപാത്രമുള്ളത്. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയായിട്ടാണ് മേരി പോപ്പിന്‍സ് എന്ന കഥാപാത്രം എത്തുന്നത്. കൈയില്‍ ഒരു കുടപിടിച്ചു കൊണ്ട് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് ഈ ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും കുടയുമായി ചാടുന്നയാള്‍ എത്തിച്ചേരുക.

സാഹസിക ആവശ്യപ്പെടുന്ന ഒന്നാണ് മേരി പോപ്പിന്‍സ് ചലഞ്ച്. ഉയരത്തില്‍ നിന്ന് ചാടുന്നതു കൊണ്ട് തന്നെ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പാലത്തിനും കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നുമാണ് ഈ ചലഞ്ച് പലരും ചെയ്യുന്നത്. ‘എ സ്പൂണ്‍ ഫുള്‍ ഓഫ് ഷുഗര്‍ ഹെല്‍പ്‌സ് ദ് മെഡിസിന്‍ ഗോ ഡൗണ്‍’ എന്ന മേരി പോപ്പിന്‍സ് ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ചലഞ്ച് വിജയിച്ചതിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോ പങ്കു വെയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *